Pakaliruvukalam..(KURUP:2021)


 

SONG BUTTON

പകലിരവുകളാം ഇരുകുതിരകളാല്‍

അഴകിയ നഗര തെരുവിതു പ്രണയം

കരകവിയുമൊരെന്‍ നിറഹൃദയനദിക്കരയിലൂടുടല്‍

പലവുരു കുതറും തെരുവിതുപ്രണയം.

അഴിയുന്നൊരിരുളേ..അലയുന്നൊരഴകേ..

പൊന്‍പടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്..



തിരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെണ്‍തീരം

തരു സാഗരമേ നിന്‍ ലവണജലം അഴിമുഖമാണുഞാനാ‍ജന്‍മം


വരു നീ തൊടുനീ വെറുമൊരു മണലിന്‍ തരിയാമിവളെ കടലിന്റെ കടലേ..

പാരാവാരം പുലരുന്നനേരം ഒരു പെരുമീനായ് തെളിയാം ഞാന്‍


പകലിരവുകളാം ഇരുകുതിരകളാല്‍

അഴകിയ നഗര തെരുവിതു പ്രണയംം.. തെരുവിതു പ്രണയം..

അഴിയുന്നൊരിരുളേ..അലയുന്നൊരഴകേ..

പൊന്‍പടമുറിയും മുകിലുപോലിഴഞ്ഞുണരുക പകലായ്..


Malayalam Lyrics

Comments