ആകാശ ഗംഗാ..തീരത്തിനപ്പുറം...(കുഞ്ഞാറ്റക്കിളികള്‍-1986)

SONG BUTTON

ആകാശ ഗംഗ തീരത്തിനപ്പുറം ആയിരം വെണ്ണക്കല്‍മണ്ഡപം..

പൗര്‍ണ്ണമിതോറും ഒരേകനാം..ഗന്ധര്‍വ്വന്‍ പാടാനണയുന്ന മണ്ഡപം..

****

തൂണുകള്‍തോറും എത്രയോ ശില്‍പങ്ങള്‍..

മിഴികളില്‍ വജ്രംപതിച്ച മൗനപതംഗങ്ങള്‍..

ഗന്ധര്‍വ്വനറിഞ്ഞില്ലാ..ശിലയുടെ നൊമ്പരം പാട്ടില്‍ തുടിച്ചില്ലാ...

ഗന്ധര്‍വ്വനറിഞ്ഞില്ലാ..ശിലയുടെ നൊമ്പരം പാട്ടില്‍ തുടിച്ചില്ലാ...

ആകാശ ഗംഗ തീരത്തിനപ്പുറം ആയിരം വെണ്ണക്കല്‍മണ്ഡപം..

പൗര്‍ണ്ണമിതോറും ഒരേകനാം..ഗന്ധര്‍വ്വന്‍ പാടാനണയുന്ന മണ്ഡപം..

****

മഞ്ഞുതിരുംപോലെ..പിന്നെയും പാടുമ്പോള്‍..ഗായകന്‍..

സ്നേഹാര്‍ദ്രമായി ശില്‍പങ്ങളെത്തലോടീ..

പറവകള്‍ ചിറകടിച്ചൂ..ചുണ്ടില്‍ പാട്ടിന്‍മുന്തിരി തേന്‍ കിനിഞ്ഞു..

പറവകള്‍ ചിറകടിച്ചൂ..ചുണ്ടില്‍ പാട്ടിന്‍മുന്തിരി തേന്‍ കിനിഞ്ഞു.

ആകാശ ഗംഗ തീരത്തിനപ്പുറം ആയിരം വെണ്ണക്കല്‍മണ്ഡപം..

പൗര്‍ണ്ണമിതോറും ഒരേകനാം..ഗന്ധര്‍വ്വന്‍ പാടാനണയുന്ന മണ്ഡപം..

****

By

Malayalam Lyrics

Comments