മനസ്സിന്‍ മടിയിലെ...(മാനത്തെ വെള്ളിത്തേര്)


 

SONG BUTTON

 

 

മനസ്സിൻ മടിയിലെ മാന്തളിരിൽ...

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ..

***

മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ ....

***

പകലൊളി മായുമ്പോൾ.. കുളിരല മൂടുമ്പോൾ..

ഇരുളു വീഴും.. വഴിയിൽ നീ തനിയേ പോകുമ്പോൾ..

വിങ്ങുമീ... രാത്രി തൻ നൊമ്പരം മാറ്റുവാൻ..

അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം..

***

മനസ്സിൻ മടിയിലെ മാന്തളിരിൽ

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ

ഉറങ്ങൂ നീയുറങ്ങൂ ....

***

നിനക്കൊരു താരാട്ട്.. ഇവളൊരു പൂന്തൊട്ടിൽ..

ഇടയിലെന്റെ.. മിഴിയാകെ ഈറനൂറുന്നു...

ഏതുമേ.. താങ്ങുമീ ഭൂമി ഞാനില്ലയോ..

നിൻ കനവിൻ.. കൂടെ വാഴും ദേവ സംഗീതമാണു ഞാൻ...

***

മനസ്സിൻ മടിയിലെ മാന്തളിരിൽ..

മയങ്ങൂ മണിക്കുരുന്നേ..

കനവായ് മിഴികളെ തഴുകാം ഞാൻ..

ഉറങ്ങൂ നീയുറങ്ങൂ ....

By

Malayalam Lyrics

Comments