തേരിറങ്ങുമുകിലേ…മഴത്തൂവലൊന്ന് തരുമോ….
നോവലിഞ്ഞ മിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍..
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍...തെളിയുന്നു താരനിരകള്‍…
തേരിറങ്ങുമുകിലേ…മഴത്തൂവലൊന്ന് തരുമോ….
ഉറങ്ങാത്ത മോഹം തേടും..ഉഷസ്സിന്റെ കണ്ണീര്‍ തീരം…
കരയുന്ന പൈതല്‍ പോലെ..കരളിന്റെ തീരാദാഹം..
കനല്‍തുമ്പി പാടും പാട്ടിന്‍..കടം തീരുമോ..
തേരിറങ്ങുമുകിലേ…മഴത്തൂവലൊന്ന് തരുമോ….
നിലയ്കാതെ വീശും കാറ്റില്‍...നിറയ്കുന്നതാരീ രാഗം…
വിതുമ്പുന്ന വിണ്ണില്‍ പോലും...തുളുമ്പുന്ന തിങ്കള്‍ത്താലം..
നിഴലിന്റെ മെയ്മൂടുമാ...നിലാവേ… വരൂ….
തേരിറങ്ങുമുകിലേ…മഴത്തൂവലൊന്ന് തരുമോ….
നോവലിഞ്ഞ മിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍..
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍...തെളിയുന്നു താരനിരകള്‍…
Listen Song here....

Comments
Post a Comment