SONG BUTTON
ചില്ലുറാന്തല്‍.. വിളക്കേ..ചിരി നീ പൊഴിക്കേ..
ഇടനെഞ്ചിന്‍ മണിചെപ്പൊന്നു നിറഞ്ഞ് ചന്തം തുടിക്കേ..
കിന്നരിക്കാനടുക്കേ..ഉലയും പതുക്കേ..
പുതുവെള്ളികൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ..
തെന്നല്‍ചിലമ്പുമായെന്നെ തൊടുന്നുവോ..
മുന്നേ വരാത്തൊരീ..മിന്നും കിനാവുകള്‍
കണ്ണുചിമ്മും വസന്തകാലമേ..
ഒന്നുനിന്നെ പുണര്‍ന്നിടാമിനീ..
ചില്ലുറാന്തല്‍.. വിളക്കേ..ചിരി നീ പൊഴിക്കേ..
ഇടനെഞ്ചിന്‍ മണിചെപ്പൊന്നു നിറഞ്ഞ് ചന്തം തുടിക്കേ..
* * * * * *
കണ്ണെടുക്കാതോരായിരം..യുഗം..
കണ്ടിരിക്കാന്‍..തോന്നുന്നു നിന്‍മുഖം..
മാരിപോല്‍ നീര്‍പെയ്തുതോരാതെ നിന്റെസ്നേഹം..
അത്രമേലിന്നാര്‍ദ്രമാകുന്നിതെന്റെ..ഉള്ളം..
തൂമുല്ലെ..മിന്നാടചാര്‍ത്തുന്നുവോ..
നീ..മായല്ലെ..ഈ..പൊന്‍പുലര്‍പുഞ്ചിരി..
ചില്ലുറാന്തല്‍.. വിളക്കേ..ചിരി നീ പൊഴിക്കേ..
ഇടനെഞ്ചിന്‍ മണിചെപ്പൊന്നു നിറഞ്ഞ് ചന്തം തുടിക്കേ..
* * * * * *
എന്‍ മനസ്സിനുള്‍ചൂടിലെ..സദാ..
മഞ്ഞുപോലെ..നിന്നോര്‍മ്മകള്‍..തുളുമ്പി
കാലമോ..വാതില്‍തുറക്കുന്നിതെന്റെമുന്നില്‍..
ജീവിതം ഇന്നോ തളിര്‍ക്കുന്നു മെല്ലെ..മെല്ലെ..
എന്നുള്ളില്‍..പൊന്‍പീലി നീര്‍ത്തുന്നുവോ..
നീ..മുന്നേറാന്‍..വെണ്‍പാത നീട്ടുന്നുവോ..
ചില്ലുറാന്തല്‍.. വിളക്കേ..ചിരി നീ പൊഴിക്കേ..
ഇടനെഞ്ചിന്‍ മണിചെപ്പൊന്നു നിറഞ്ഞ് ചന്തം തുടിക്കേ..
കിന്നരിക്കാനടുക്കേ..ഉലയും പതുക്കേ..
പുതുവെള്ളികൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ..
തെന്നല്‍ചിലമ്പുമായെന്നെ തൊടുന്നുവോ..
മുന്നേ വരാത്തൊരീ..മിന്നും കിനാവുകള്‍
കണ്ണുചിമ്മും വസന്തകാലമേ..
ഒന്നുനിന്നെ പുണര്‍ന്നിടാമിനീ..
* * * * * *
By Malayalam Lyrics

Comments
Post a Comment